Mastodon

Byju Chalad

Journalist and member of the Humanist Movement in Kannur, Kerala, India.

ഇസ്രയേൽ പൗരന്മാർ യുദ്ധവിരാമം നടപ്പാക്കുന്നതിന് ഇസ്രയേലിന് നേരെ യഥാർത്ഥ അന്തർദേശീയ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെടുന്നു

  ഇസ്രയേൽ പൗരന്മാരുടെ അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നു ഇസ്രയേലിലും വിദേശത്തുമുള്ള ഇസ്രയേൽ പൗരന്മാർ, യുഎൻ, യുഎസ്, യൂറോപ്യൻ യൂണിയൻ, അറബ് ലീഗ്, ലോകത്തിന്റെ എല്ലാ രാജ്യങ്ങളും അടങ്ങിയ അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തരമായി ഇടപെടുകയും, ഇസ്രയേലിന്റെയും അയൽരാജ്യങ്ങളുടെയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി സാങ്കേതിക ഉപരോധങ്ങൾ ഉൾപ്പെടെ എല്ലാ നടപടികളും നടപ്പിലാക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ഇസ്രയേലിനും…

വടക്കെമലബാറിൻ്റെ യാത്രാക്ലേശം പരിഹരിക്കുക

വടക്കെമലബാറിൻ്റെ യാത്രാക്ലേശം പരിഹരിക്കുക : ഹുമനിസ്റ്റ് പാർട്ടി കണ്ണൂർ :കോഴിക്കോടിനും മംഗലാപുരത്തിനുമിടയിൽ തീവണ്ടി യാത്രക്കാർ അനുഭവിക്കുന്ന യാത്രക്ലേശം അടിയന്തിരമായി പരിഹരിക്കണമെന്ന് ഹുമനിസ്റ്റ് പാർട്ടി ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഈ റൂട്ടിൽ മെമു സർവ്വീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റയിൽവെ മന്ത്രിക്ക് നിവേദനം നൽകും. യോഗം പ്രൊഫ: പരിമൾ മർച്ചൻ്റ് ഉൽഘാടനം ചെയ്തു. എ.പി. ഗംഗാധരൻ…

ഭൂമി മാനവീകരണത്തിലേക്ക് പുസ്തക പരിചയം

Author: ലക്ഷ്‌മണൻ പരിപ്പായി പ്രശസ്ത ഹുമനിസ്റ്റ് ചിന്തകനായ സിലോ രചിച്ച “ഭൂമി മാനവീകരണത്തിലേക്ക് ” ( To humanize the Earth “) എന്ന പുസ്തകം മാനവരാശിക്ക് ഒരു മുതൽക്കൂട്ടാണന്ന കാര്യത്തിൽ തർക്കമുണ്ടാവുകയില്ല. വിവിധ കാലഘട്ടങ്ങളിൽ അദ്ദേഹം രചിച്ച മൂന്ന് ഗ്രന്ഥങ്ങളുടെ സമാഹാരമാണിത്. “അന്തർ വീക്ഷണം “(Inner Look), “ആന്തരിക ദൃശ്യം” (Internal Landscape), “മാനവ…

മൂന്നാമത് ലോകമാർച്ചിനെ ആവേശത്തോടെ വരവേൽക്കാൻ കേരളം ഒരുങ്ങി

സമാധാനത്തിന്റെയും അഹിംസയുടെയും മഹത്തായ ലക്ഷ്യത്തോടെ മുന്നേറുന്ന മൂന്നാമത് ലോക മാർച്ചിന് ഉജ്ജ്വല സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ കേരളത്തിൽ രണ്ട് വർഷം മുമ്പേ ആരംഭിച്ചു. കഴിഞ്ഞ രണ്ടു ലോക മാർച്ചുകൾക്കിടയിലെ അനുഭവങ്ങൾ പാഠമാക്കിയും, കേരളത്തിലെ കോളേജുകളിൽ സമാധാനത്തിന്റെ അന്തരീക്ഷം വളർത്താനും സംഘർഷമുക്തമായ മാനസികാവസ്ഥ (സീറോ വയലൻസ് മൈൻഡ്‌സെറ്റ്) സൃഷ്ടിക്കാനും ‘വേൾഡ് വിത്തൗട്ട് വാർ ആൻഡ് വയലൻസ്’ നേതൃത്വം…

സമാധാന നൊബെൽ സമ്മാനം

1945 ആഗസ്റ്റ് 6, 9 തിയ്യതികൾ മനുഷ്യചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളായാണ് കരുതപ്പെടുന്നത്. ആ ദിവസം, അമേരിക്ക ജപ്പാനിലെ ഹിരോഷിമയും നാഗാസാക്കി യുമാണ് ആണുബോംബ് അഴിഞ്ഞുവിട്ടത്. ആയിരക്കണക്കിന് മനുഷ്യരെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റിയ ആ ദുരന്തത്തിൽ, ഏകദേശം 1,20,000 പേർ നിമിഷങ്ങൾക്കകം കൊല്ലപ്പെട്ടു. 6,00,000-ലധികം പേർക്ക് അതിന്റെ ദോഷകരമായ അണുബാധയുടെയും പാരിസ്ഥിതികപ്രഭാവങ്ങളുടെയും ഭാരമേറ്റ് ബാക്കിയുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടിവന്നു.…

ഒക്ടോബർ 2 അന്താരാഷ്ട്ര അക്രമരഹിത ദിനവും ലോക മാർച്ചും വിവിധ പ്രവർത്തനങ്ങൾ

കണ്ണൂർ അന്തർദേശീയ അഹിംസാ ദിനമായ ഒക്ടോബർ 2 ന് സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള ലോക മാർച്ച് മധ്യ അമേരിക്കയിലെ സൈന്യത്തെ പൂർണമായും പിൻവലിച്ച രാജ്യമായ കോസ്റ്ററിക്കയിൽ നിന്ന് പ്രയാണം ആരംഭിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലെ നൂറിൽ പരം രാജ്യങ്ങൾ സന്ദർശിക്കുന്ന മാർച്ച് നവംബർ ആദ്യ വാരം കേരളത്തിൽ എത്തും ‘ മാർച്ചിനെ അഭിവാദ്യം ചെയ്തുo കണ്ണൂരിലേക്ക് സ്വാഗതം…

യുദ്ധത്തിനും അക്രമത്തിനും എതിരെ സ്ത്രീകൾ

കണ്ണൂർ, കേരളം 2024 ഓഗസ്റ്റ് 31-ന്, മൂന്നാം വേൾഡ് മാർച്ചിന്റെ പ്രമോഷൻ ടീമിന്റെ നേതൃത്വത്തിൽ, കേരളത്തിലെ കണ്ണൂരിൽ ‘വനിതാ സമാധാന റാലിയും ഒത്തുചേരലും’ സംഘടിപ്പിക്കപ്പെട്ടു. ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം, മൂന്നാം വേൾഡ് മാർച്ചിനെ സ്വീകരിക്കുന്നതിനും, അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായിട്ടുള്ളതായിരുന്നു. 60-ലധികം യുവതികൾ ഇതിൽ പങ്കെടുത്തു . റാലി ആരംഭിക്കുന്നതിന് മുമ്പ്, നിറഞ്ഞതും…