കണ്ണൂർ
അന്തർദേശീയ അഹിംസാ ദിനമായ ഒക്ടോബർ 2 ന് സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള ലോക മാർച്ച് മധ്യ അമേരിക്കയിലെ സൈന്യത്തെ പൂർണമായും പിൻവലിച്ച രാജ്യമായ കോസ്റ്ററിക്കയിൽ നിന്ന് പ്രയാണം ആരംഭിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലെ നൂറിൽ പരം രാജ്യങ്ങൾ സന്ദർശിക്കുന്ന മാർച്ച് നവംബർ ആദ്യ വാരം കേരളത്തിൽ എത്തും ‘

മാർച്ചിനെ അഭിവാദ്യം ചെയ്തുo കണ്ണൂരിലേക്ക് സ്വാഗതം ഓതിയും വേൾഡ് വിതൗട്ട് വാർ ആൻഡ് വയലൻസ് പ്രവർത്തകർ ഗാന്ധി സ്ക്വയറിൽ ഒത്തുകൂടി പ്രകടനം നടത്തി. രാജൻ കോരമ്പേത്ത് അധ്യക്ഷത വഹിച്ചു. മോഹനൻ പൊന്നമ്പത്ത്, എം.കെ. ദിവാകരൻ, യു.കെ. ബി. നമ്പ്യാർ, കെ. ചന്ദ്രബാബു, മഠത്തിൽ പ്രദീപൻ എന്നിവർ സംസാരിച്ചു.

കാഞ്ഞങ്ങാട്
2024 ഒക്ടോബർ 2-ന് നീലേശ്വരത്തിലെ ഗാന്ധി സ്മൃതി മണ്ഡപം മഹാത്മാഗാന്ധി ഉയർത്തിയ സമാധാനത്തിൻ്റെയും അഹിംസയുടെയും തത്വങ്ങളെ അനുസ്മരിക്കാൻ വേൾഡ് വിത്തൗട്ട് വാർസ് ആൻഡ് വയലൻസ് സംഘടിപ്പിച്ച ഒരു സുപ്രധാന പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. അന്തർദേശീയ അഹിംസാ ദിനമായ ഒക്ടോബർ 2 ന് സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള ലോക മാർച്ച് മധ്യ അമേരിക്കയിലെ സൈന്യത്തെ പൂർണമായും പിൻവലിച്ച രാജ്യമായ കോസ്റ്ററിക്കയിൽ നിന്ന് പ്രയാണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രചാരണം
അന്തർദേശീയ അഹിംസാ ദിനമായ ഒക്ടോബർ 2 ന് സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള ലോക മാർച്ച് മധ്യ അമേരിക്കയിലെ സൈന്യത്തെ പൂർണമായും പിൻവലിച്ച രാജ്യമായ കോസ്റ്ററിക്കയിൽ നിന്ന് പ്രയാണം ആരംഭിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത സാമൂഹ്യ മാധ്യമങ്ങളിലും കൂട്ടായ്മകളിലും പോസ്റ്റർ പ്രചാരണം നടത്തി.
“ഹലോ! 👋 ഇന്ന് അന്താരാഷ്ട്ര അഹിംസ ദിനം. സമാധാനവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിന് നമുക്ക് ഒന്നിക്കാം. സന്ദേശം പ്രചരിപ്പിക്കുന്നതിന് ഈ ചിത്രങ്ങൾ നിങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കിടുന്നത് പരിഗണിക്കുക. ഒരുമിച്ച്, നമുക്ക് ഒരു മാറ്റമുണ്ടാക്കാം. ❤️” #നോവാർ #നോവയലൻസ് എന്നീ ഹാഷ് ടാഗുകൾ വളരെ വ്യാപകമായി പങ്കിടപ്പെട്ടു.