വടക്കെമലബാറിൻ്റെ യാത്രാക്ലേശം പരിഹരിക്കുക : ഹുമനിസ്റ്റ് പാർട്ടി
കണ്ണൂർ :കോഴിക്കോടിനും മംഗലാപുരത്തിനുമിടയിൽ തീവണ്ടി യാത്രക്കാർ അനുഭവിക്കുന്ന യാത്രക്ലേശം അടിയന്തിരമായി പരിഹരിക്കണമെന്ന് ഹുമനിസ്റ്റ് പാർട്ടി ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഈ റൂട്ടിൽ മെമു സർവ്വീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റയിൽവെ മന്ത്രിക്ക് നിവേദനം നൽകും.
യോഗം പ്രൊഫ: പരിമൾ മർച്ചൻ്റ് ഉൽഘാടനം ചെയ്തു. എ.പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വി.സി. മനോജ് കുമാർ , ദിവാകരൻ കെ. ചന്ദ്രബാബു, എം.പ്രദീപൻ, കെ.പി. ലക്ഷമണൻ എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ (പരിയാരം) മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുക, നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായവിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.