മാനവികത,
അഹിംസ,
മനുഷ്യാവകാശങ്ങൾ,
നിരായുധീകരണം,
വൈവിധ്യം

നമ്മൾ എന്താണ്

പ്രെസ്സെൻസ സാമൂഹിക അടിത്തറയുടെ ആവിഷ്‌കാരത്തിനുള്ള ഒരു ഇടമാണ്. ഞങ്ങൾ ഒരു സാർവത്രിക മാനവിക വീക്ഷണം അംഗീകരിക്കുകയും മറ്റ് ഏജൻസികളുമായുള്ള സഹകരണ കരാറുകളും പങ്കാളിത്തവും സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ പ്രത്യേക ജനതതികളുടെയും സംസ്കാരങ്ങളുടെയും പോർട്ടലുകൾ, പ്ലാറ്റ്‌ഫോമുകൾ, വാർത്തകൾ, ആശയവിനിമയ മാധ്യമങ്ങൾ എന്നിവയുമായുള്ള പരസ്പര ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നു. ഏജൻസി നൽകുന്ന മെറ്റീരിയലുകൾക്കൊപ്പം വിവരങ്ങൾ നൽകുമ്പോൾ പ്രാദേശിക നിർദ്ദേശങ്ങൾക്ക് ആഗോളതലത്തിൽ എത്താൻ കഴിയുന്ന വിപുലമായ നവമാധ്യമ ശൃംഖലയുടെ ഭാഗമാണ് പ്രെസ്സെൻസ.

കമ്മ്യൂണിക്കേഷൻ, സോഷ്യൽ ആക്ടിവിസം, സാംസ്കാരിക, അക്കാദമിക് മേഖലകളിൽ വിപുലമായ അനുഭവപരിചയമുള്ള സന്നദ്ധപ്രവർത്തകർ പ്രെസ്സെൻസയിൽ ഉൾപ്പെടുന്നു. അത് ഏതു തരത്തിലുമുള്ള സാമ്പത്തിക താൽപ്പര്യങ്ങളിൽ നിന്നും സ്വതന്ത്രമാണ്. അതാണ് അതിൻ്റെ സ്വയംഭരണത്തിനുള്ള അടിസ്ഥാന വ്യവസ്ഥ. ഞങ്ങൾ അഞ്ച് ഭൂഖണ്ഡങ്ങളിലെ കോളമിസ്റ്റുകൾ, റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, ഗ്രാഫിക് ഡിസൈനർമാർ, വീഡിയോഗ്രാഫർമാർ, വിവർത്തകർ എന്നിവർ സാമ്പത്തിക ലാഭം നോക്കാതെ ഞങ്ങളുടെ പ്രൊഫഷണൽ അനുഭവ പരിചയം സംഭാവനയായി നൽകുന്നു.

2009-ൽ ഇറ്റലിയിലെ മിലാനിൽ ആദ്യമായി സ്ഥാപിതമായ, ഞങ്ങൾ 2014 മുതൽ ഇക്വഡോറിലെ ക്വിറ്റോയിൽ ഒരു അന്താരാഷ്ട്ര ഏജൻസിയായി നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുണ്ട് (മെമ്മോ # SNC-DAL-2014-0011-O # 037 ദേശീയ ആശയവിനിമയ മന്ത്രാലയത്തിൻ്റെ 2014 ജൂൺ 4-ലെ കരാർ ) കൂടാതെ ഞങ്ങൾ വികേന്ദ്രീകൃത ടീമുകളായും ന്യൂസ് റൂമുകളുമായും ക്രമീകരിച്ചിരിക്കുന്നു. 24 രാജ്യങ്ങളിൽ സാന്നിധ്യമുള്ളതിനാൽ, ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ജർമ്മൻ, ഗ്രീക്ക്, കറ്റാലൻ മലയാളം ഭാഷകളിൽ ഞങ്ങൾ ഞങ്ങളുടെ ദൈനംദിന വാർത്താ സേവനം നൽകുന്നു.

ഉദ്ദേശ്യം

സമാധാനം, അഹിംസ, നിരായുധീകരണം, മനുഷ്യാവകാശങ്ങൾ, എല്ലാത്തരം വിവേചനങ്ങൾക്കെതിരായ പോരാട്ടം എന്നിവയുമായി ബന്ധപ്പെട്ട വാർത്തകൾ, സംരംഭങ്ങൾ, നിർദ്ദേശങ്ങൾ, സാഹചര്യങ്ങൾ എന്നിവയ്ക്ക് പ്രെസ്സെൻസ ദൃശ്യപരത നൽകുന്നു. നാം മനുഷ്യനെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിക്കുകയും പ്രധാന ഉദ്ദേശമായി സ്ഥാപിക്കുകയും വൈവിധ്യത്തെ ആഘോഷിക്കുകയും ചെയ്യുന്നു. അതിനാൽ, എല്ലാ എല്ലാ അക്ഷാംശങ്ങളിലും പ്രതിസന്ധികളും സാമൂഹിക സംഘർഷങ്ങളും പരിഹരിക്കാൻ ലക്ഷ്യമിട്ട്, ഈ അവശ്യ പ്രതിപാദ്യങ്ങളെ ബഹുമാനിക്കുന്ന സജീവവും വ്യക്തവുമായ പത്രപ്രവർത്തനം ഞങ്ങൾ നിർദ്ദേശിക്കുന്നു.

ഈ അർത്ഥത്തിൽ, ലോകസമാധാനത്തിനും അക്രമത്തെ മറികടക്കുന്നതിനും സഹായിക്കുന്ന ഗവേഷണങ്ങളും വിശകലനങ്ങളും പ്രവർത്തനങ്ങളും ഞങ്ങൾ പ്രചരിപ്പിക്കുന്നു; ആണവ നിരായുധീകരണം, പരമ്പരാഗത ആയുധ നിരായുധീകരണം, സംഘർഷങ്ങളുടെ സമാധാനപരമായ പരിഹാരം, അവ തടയൽ, അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പിൻവലിക്കൽ എന്നിവയ്ക്ക് മുൻഗണന നൽകുന്നു.

കേവലം കാഴ്ചക്കാർ എന്നതിലുപരിയായി, ഈ സംഭവങ്ങളുടെ കാരണങ്ങൾ മനസിലാക്കാനും രൂപാന്തരപ്പെടുത്താനും ശ്രമിക്കുന്ന, ജനസംഖ്യയിൽ വേദനയും കഷ്ടപ്പാടും ഉണ്ടാക്കുന്ന എല്ലാ വസ്തുതകളെയും സാഹചര്യങ്ങളെയും കുറിച്ച് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ തത്ത്വങ്ങളിൽ ഒത്തുചേരുന്ന വിദ്യാർത്ഥികളെയും സന്നദ്ധപ്രവർത്തകരെയും പ്രെസ്സെൻസ പരിശീലിപ്പിക്കുകയും ചെയ്യുന്നു.

സൗജന്യ സബ്സ്ക്രിപ്ഷൻ

പ്രെസ്സെൻസ നിർമ്മിക്കുന്ന എല്ലാ ഉള്ളടക്കവും ക്രിയേറ്റീവ് കോമൺസ് ലൈസൻസ് 4.0 പ്രകാരം സൗജന്യമായി ലഭ്യമാണ്. മെറ്റീരിയൽ ഇമെയിൽ അല്ലെങ്കിൽ RSS വഴി സബ്‌സ്‌ക്രൈബർമാരിൽ എത്തുന്നു, www.pressenza.com എന്നതിൽ എപ്പോഴും കണ്ടെത്താനാകും.